Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷിക്കാഗോയില്‍ പറന്നുയരാന്‍ ശ്രമിച്ച വിമാനത്തിന് തീപിടിച്ചു, നിരവധിപേര്‍ക്ക് പരിക്ക്, വീഡിയോ

29 OCTOBER 2016 03:14 PM IST
മലയാളി വാര്‍ത്ത

പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തരാക്കി. അപകടത്തില്‍ ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിക്കാഗോയിലെ ഒഹെയര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഷിക്കാഗോയില്‍ നിന്നും മിയാമിയിലേക്ക് 161 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായി പുറപ്പെടാന്‍ ഒരുങ്ങവേ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്. പരിക്കേറ്റവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ആസ്പത്രിയില്‍ പ്രവേശിച്ചവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂവെങ്കിലും അപകടത്തിന്റെ കാരണം വ്യക്തമല്ല. പറന്നയുരാന്‍ ശ്രമിക്കുന്നതിനിടെ വലത് വശത്തെ ഇന്ധന ടാങ്കിനടുത്താണ് തീപിടിച്ചത്.

തുടര്‍ന്ന് യാത്രാക്കാരെ എമര്‍ജന്‍സി വാതിലിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തേക്കെത്തിക്കുകയായിരുന്നു. യാത്രക്കാരാണ് തീപിടിത്തത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ പുറത്ത് വിട്ടത്. തീ ആളി പടരുന്നതിനിടെ യാത്രക്കാര്‍ നിലവിളിച്ച് കൊണ്ട് പുറത്തേക്ക് വരുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. യാത്രക്കാരെയും ജീവനക്കാരെയും മറ്റൊരു വിമാനത്തില്‍ മിയാമിയിലേക്ക് അയച്ചു. എന്നാല്‍ അപകടത്തിന് ശേഷം വിമാനത്താവളത്തിലെ സര്‍വീസുകളൊന്നും റദ്ദ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (32 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (46 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (51 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (58 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends