Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇങ്ങനെയുമുണ്ടോ ഒരു ശിക്ഷ:  സ്‌കൂളില്‍ പോകാത്തതിന് മകളെ അമ്മ റോഡിലെ പോസ്റ്റില്‍ ചങ്ങലയില്‍ കെട്ടിയിട്ട് മടങ്ങി

30 OCTOBER 2016 10:44 AM IST
മലയാളി വാര്‍ത്ത

സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകളെ അമ്മ റോഡരികില്‍ ചങ്ങലയില്‍ കെട്ടിയിട്ടു. മലേഷ്യയിലെ കോലാലംപൂരിലാണ് സംഭവം.
സ്‌കൂളില്‍ പോകാതെ മടികാണിച്ച എട്ടുവയസ്സുകാരിയെയാണ് അമ്മ ചങ്ങലയില്‍ കെട്ടിയത്. കുട്ടിയുടെ കാലില്‍ ചങ്ങലയിട്ട് റോഡിലെ വൈദ്യുതവിളക്കിന്റെ കാലില്‍ കെട്ടിയിട്ടുകയായിരുന്നു.
ഇതിന് ശേഷം സ്ത്രീ അവിടെ നിന്നും മടങ്ങുകയും ചെയ്തു. മണിക്കൂറുകളോളം കുഞ്ഞ് ചങ്ങലയുമായി റോഡരികില്‍ നിന്നു. തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍ കണ്ട് അതുവഴി വന്ന യാത്രികരാണ് വിവരം പൊലീസിലറിയിച്ചത്.
പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പൂട്ട് തുറക്കാന്‍ കഴിയാത്തതിനാല്‍ കുട്ടിയെ മോചിപ്പിക്കാന്‍ മണിക്കൂറുകളൊളം കാത്തിരിക്കേണ്ടി വന്നു. അമ്മ തിരിച്ചുവരുന്നതിനുശേഷമാണ് കുട്ടിയെ ചങ്ങലയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞത്.
എന്തിന് വേണ്ടിയാണ് ഈ ക്രൂരത കുഞ്ഞിനോട് ചെയ്തതെന്ന പോലീസുകാരന്റെ ചോദ്യത്തിന് കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാട്ടിയെന്നും അതിന് ശിക്ഷിച്ചതാണെന്നുമായിരുന്നു അമ്മയുടെ മറുപടി.
ഇനി കുഞ്ഞിനെ ഇത്തരത്തില്‍ ഉപദ്രവിക്കരുതെന്ന് താക്കീത് നല്‍കിയാണ് കുഞ്ഞിനെ അമ്മക്കൊപ്പം വിട്ടതെന്ന് പൊലീസ് കമ്മീഷണര്‍ അസ്ലിന്‍ സര്‍ദാരി അറിയിച്ചു.
കാലില്‍ വേദനിച്ച് കുഞ്ഞ് വളരെ വിഷമിച്ചെന്ന് നാട്ടുകാരും ദൃക്‌സാക്ഷികളും പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ എന്തുചെയ്യണമെന്ന് മനസിലാകാതെയാണ് പോലീസിനെ വിളിച്ചതെന്നും ഇവര്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (31 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (45 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (50 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (57 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends