ന്യൂടൗണ്‍ സ്കൂളിലെ വെടിവെയ്പ്പ് അമേരിക്കയ്ക്ക് സ്വയമേറ്റ ശക്തമായ പ്രഹരമായിരുന്നു. മാരകായുധങ്ങള്‍ കൈവശം വയ്ക്കുന്നത് തടഞ്ഞു കൊണ്ടുള്ള നിയമം കൊണ്ടു വരാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ശക്തമായ പിന്തുണയുമുണ്ട്. ഇതു സംബന്ധിച്ച ബില്‍ അടുത്ത കോണ്‍ഗ്രസിന്റെ ആദ്യ ദിവസം അവതരിപ്പിക്കാനാണ് ശ്രമം.
മാരകായുധങ്ങള്‍ കൈവശം വയ്ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം അമേരിക്കയില്‍ ഉണ്ടായിരുന്നെങ്കിലും 2004ല്‍ എടുത്തുകളഞ്ഞു.