സൈനിക കോടതിയില്‍ വിചാരണ നടത്തണമെന്ന മുഷാറഫിന്റെ ഹര്‍ജി തള്ളി

രാജ്യദ്രോഹക്കുറ്റത്തിന് തന്നെ സൈനിക കോടതിയില്‍ വിചാരണ ചെയ്യണമെന്ന മുന്‍ പാക് പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിന്റെ ഹര്‍ജി പാകിസ്‌താനിലെ പ്രത്യേക കോടതി തള്ളി. വിചാരണയ്‌ക്കായി മാര്‍ച്ച് 11ന് ഹാജരാകണമെന്നും മുഷാറഫിനോട് കോടതി ഉത്തരവിട്ടു. മുഷാറഫിന്റെ വിചാരണയ്‌ക്കായി മൂന്ന് ജഡ്‌ജിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക കോടതി സ്‌ഥാപിക്കുന്നതിനെ എതിര്‍ത്ത അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വിചാരണ സൈനിക കോടതിയില്‍ വേണമെന്നു വാദിച്ചു. എന്നാല്‍, ജസ്‌റ്റീസ് ഫൈസല്‍ അറബിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇത് തള്ളുകയായിരുന്നു. ഭരണഘടന മരവിപ്പിച്ചു, അടിയന്തരാവസ്‌ഥ ഏര്‍പ്പെടുത്തി, ജഡ്‌ജിമാരെ തടവിലാക്കി എന്നീ കുറ്റങ്ങളാണ് മുഷാറഫിനെതിരേ ചുമത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























