പാഞ്ഞുവന്ന കാറിന് മുന്നില്‍നിന്ന് തന്റെ രണ്ടുപിഞ്ചു കുട്ടികളെ ഞൊടിയിടകൊണ്ട് രക്ഷിക്കുന്ന ധീരനായ മനുഷ്യന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

ആക്ഷന്‍ സിനിമകളെ വെല്ലുന്ന തരത്തിലുള്ള ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പാഞ്ഞുവന്ന കാറിന് മുന്നില്‍നിന്ന് തന്റെ രണ്ടുപിഞ്ചു കുട്ടികളെ ഞൊടിയിടകൊണ്ട് രക്ഷിക്കുന്ന ധീരനായ മനുഷ്യന്റെ ദൃശ്യം. ബൈക്ക് മെക്കാനിക്കായ അയാള്‍, തന്റെ സാഹസികമായ പ്രവര്‍ത്തിയിലൂടെ മക്കളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പിന്നിലേക്ക് അതിവേഗത്തില്‍ വന്ന കാറില്‍നിന്നാണ് ഇയാള്‍ മക്കളെ രക്ഷിച്ചത്. സാഹസിക പ്രവര്‍ത്തിയിലൂടെ മക്കളുടെ ജീവന്‍ രക്ഷിച്ച ബൈക്ക് മെകക്കാനിക്കിന്റെ വീഡിയോ വൈറലായതോടെ, പതിനായിരക്കണക്കിനാളുകള്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങളുമായെത്തി. ബൈക്ക് നന്നാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇയാള്‍ അപകടം മണത്തറിഞ്ഞത്.
അടുത്ത് കളിച്ചുകൊണ്ടിരുന്ന മക്കളുടെ നേര്‍ക്ക് കാര്‍ വരുന്നത്കണ്ട മെക്കാനിക്ക്, അവരെ അപകടത്തില്‍നിന്ന് കരകയറ്റാന്‍ ഒരുനിമിഷം പോലും വൈകിയില്ല. തായ്വാനീസ് ഫേസ്ബുക്ക് കൂട്ടായ്മയായ ഗോസിക്ക് വില്ലേജ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം എട്ടരലക്ഷത്തോളം പേരാണ് കണ്ടത്.
കളിച്ചുകൊണ്ടിരുന്ന മക്കള്‍ നടപ്പാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ നേര്‍ക്കുവന്നത്. മക്കളുടെ നേര്‍ക്ക് നോക്കിയ മെക്കാനിക്ക് ഒരുനിമിഷം പോലും വൈകാതെ ഇരുന്നിടത്തു നിന്നുതന്നെ ചാടി അവരെ കാറിന് മുന്നില്‍നിന്ന് മാറ്റുകയായിരുന്നു. ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് കുട്ടികള്‍ രക്ഷപ്പട്ടത്. ഇത് ഇന്‍ഡോനേഷ്യയില്‍ ഷൂട്ട് ചെയ്ത ഫിലിമാണെന്നും യാഥാര്‍ഥ്യമല്ലെന്നുമുള്ള വാദവും ഫേസ്ബുക്കില്‍ ശക്തമാണ്.
https://www.facebook.com/Malayalivartha






















