ആവശ്യക്കാരിയെ കിട്ടിയില്ല; ഇരുപത്തേഴുകാരന്‍ വേശ്യാലയത്തില്‍ നടത്തിയ വെടിവയ്പ്പില്‍ ആറു മരണം

ബ്രസീലിലെ സാവോപോളോയിലുള്ള വേശ്യാലയത്തില്‍ ഇരുപത്തേഴുകാരന്‍ നടത്തിയ വെടിവയ്പ്പില്‍ ആറു മരണം. ജബോട്ടിക്കബാല്‍ വില്യം റോബര്‍ട്ട് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇയാള്‍ ആവശ്യപ്പെട്ട യുവതിയെ ലഭിക്കാത്തതാണ് ആക്രമണത്തിനു പ്രേരണയായത്.
സംഭവത്തെ കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെ - രാത്രിയോടെയാണ് വഴിയോരത്ത് സ്ഥിതി ചെയ്യുന്ന ലിയോ ഡ്രിങ്ക്‌സ് ബാര്‍ പ്രോസ്റ്റിറ്റിയൂഷന്‍ ഹൗസില്‍ വില്യം എത്തിച്ചേരുന്നത്. ഒരു സ്ത്രീയുടെ പേര് ഇയാള്‍ എടുത്ത് ചോദിച്ചെങ്കിലും അവര്‍ മറ്റൊരാളുടെ കൂടെയാണെന്ന മറുപടിയാണ് ലഭിച്ചത്. രോഷാകുലനായ വില്യം പുറത്തേക്ക് പോകുകയും കാറിനുള്ളില്‍ വച്ചിരുന്ന തോക്കുമായി മടങ്ങിയെത്തി വെടിയുതിര്‍ക്കുകയുമായിരുന്നു.
സ്ത്രീയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നയാളും ഉള്‍പ്പെടെ ആറു പേരാണ് വെടിവെപ്പില്‍ മരിച്ചത്. രക്ഷപെടാന്‍ ശ്രമിച്ച വില്യം റോബര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha






















