ക്രിസ്മസ് ദിനത്തില്‍ സാന്റാ ട്രെയിന്‍; അതും പാകിസ്താനില്‍

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളോടുള്ള ഐക്യദാര്‍ഡ്യവുമായി സാന്റാ ട്രെയിനുമായി പാകിസ്ഥാന്‍. സമാധാനം, സഹിഷ്ണുത, സൗഹാര്‍ദം എന്നിവ വളര്‍ത്തുന്നതിന് വേണ്ടിയാണ് പുതിയ നീക്കവുമായി പാക് റെയില്‍വേ രംഗത്ത് വന്നിരിക്കുന്നത്.
ക്രിസ്മസ് പശ്ചാത്തലത്തില്‍ അലങ്കരിച്ച ട്രയിനില്‍ സാന്റാക്ലോസിന്റെ യാത്രയും ചിത്രീകരിച്ചിട്ടുണ്ട്. ഈ ട്രയിന്‍ മൈത്രീ സന്ദേശവുമായി രാജ്യത്തുടനീളം സഞ്ചരിക്കുമെന്നാണ് പാക് റെയില്‍വേ പറയുന്നത്.
ട്രയിന്‍ സഹിഷ്ണുതയുടെ അടയാളമാണെന്നും എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കണമെന്നും പാക് മനുഷ്യാവകാശ മന്ത്രി കമ്രാന്‍ മിഖായേല്‍ പറയുന്നു.
ക്രിസ്മസിന്റെ സന്തോഷം ഇസ്ലാമാബാദില്‍ നിന്ന് പെഷവാറിലേക്കും ലാഹോറിലേക്കും ഈ ട്രയിന്‍ വഴി പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















