ബെല്‍റ്റ് ബോംബ് പൊട്ടിക്കല്‍ ശ്രമം പാളി; യുവതിയെ ജനക്കൂട്ടം മര്‍ദിച്ച് കൊന്നു

ബെല്‍റ്റ് ബോംബ് പൊട്ടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട യുവതിയെ ജനക്കൂട്ടം മര്‍ദിച്ച് കൊന്നു. നോര്‍ത്ത് ഈസ്‌റ്റേണ്‍ നൈജീരിയയിലെ മൈഡുഗുരിയിലെ കസുവ ജില്ലയില്‍ കസുവേ ഷാനു കാറ്റില്‍ മാര്‍ക്കറ്റിലാണ് സംഭവം. യുവതിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ ബെല്‍റ്റ് ബോംബ് പൊട്ടിച്ചിരുന്നുവെങ്കിലും അവര്‍ മാത്രമേ മരിച്ചിട്ടുള്ളൂ.
തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് പൊട്ടിച്ച് അനേകംപേരെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് പേര്‍ ബെല്‍റ്റ് ബോംബുമായി എത്തിയാതെന്നു വ്യക്തമായിട്ടുണ്ട്. ആദ്യത്തെ സ്ത്രീ സ്വയം ബോബ് പൊട്ടിച്ചും രണ്ടാമത്തെ സ്ത്രീയെ നാട്ടുകാര്‍ മര്‍ദിച്ച് കൊന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് തീവ്രവാദികളും ബോക്കോഹറാമില്‍ നിന്നുള്ളവരാണെന്നാണ് സെക്യൂരിറ്റി ഫോഴ്‌സുകള്‍ വിശ്വസിക്കുന്നത്.
ബോക്കോഹറാമിനെ അവരുടെ ശക്തികേന്ദ്രമായ സാംബിസ വനത്തില്‍ നിന്നും തൂത്തെറിയാന്‍ സാധിച്ചുവെന്ന് ഈ ആഴ്ച നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി അവകാശപ്പെട്ടിരുന്നു. ഡിസംബര്‍ 23-ന് നടന്ന നീക്കത്തില്‍ വനത്തിലെ ക്യാമ്പ് തകര്‍ത്തുവെന്നും ഒളിക്കാന്‍ ഇടമില്ലാതെ തീവ്രവാദികള്‍ നെട്ടോട്ടമോടിയെന്നുമാണ് പ്രസിഡന്റ് പറയുന്നത്. ഇവരെ പിന്തുടര്‍ന്ന് പിടിച്ച നിയമത്തിന് മുന്നിലെത്തിക്കാന്‍ താന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫുകളോട് ഉത്തരവിട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറയുന്നു. ബോക്കോഹറാമിന്റെ ആത്യന്തിക തകര്‍ച്ചയാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha






















