99% മാര്‍ക്കു നേടിയ ഒമ്പതുവയസ്സുകാരന്‍ വയറ്റിലേക്ക് സൂചി കുത്തിയിറക്കി

പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം വയറ്റിലേക്ക് സൂചികള്‍ കുത്തിയിറക്കി ചൈനീസുകാരനായ ബാലന്‍ സ്വയം ശിക്ഷ വിധിച്ചു. 100 ശതമാനം മാര്‍ക്ക് പ്രതീക്ഷിച്ചിട്ട് 99 ശതമാനം കിട്ടിയതിനെ തുടര്‍ന്നാണ് ഈ പരാക്രമം.
ഹെയ്‌ല്‍ ഓജിയാംഗ് പ്രവിശ്യയിലാണ് സംഭവം അരങ്ങേറിയത് . രണ്ട് മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രീയയ്‌ക്കു ശേഷമാണ് ഡോക്‌ടോര്‍മാര്‍ ഒമ്പതുവയസ്സുകാരന്റെ വയറ്റില്‍ തറച്ചിരുന്ന നാല് സൂചികള്‍ പുറത്തെടുത്തത് .
കഠിനമായ വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വയറ്റില്‍ സൂചി കുത്തിയിറക്കിയ സംഭവമറിയുന്നത് . ബാലന്‍ സ്വയം ശിക്ഷിച്ചതാണെന്ന് സമ്മതിക്കുകയും ചെയ്‌തു. കഴിഞ്ഞ പ്രാവശ്യം മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു. ഇപ്പോള്‍ ഒരു മാര്‍ക്കു പോയപ്പോഴുണ്ടായ വിഷമമാണ് കുട്ടിയെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
2009 ലെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചൈനയിലാണ് .
https://www.facebook.com/Malayalivartha

























