ഒബാമയുടെ ട്വിറ്റര്‍ റെക്കോര്‍ഡ് സെല്‍ഫി തകര്‍ത്തു

ഓസ്‌കാര്‍ വേദിയില്‍ ഹോളിവുഡ് താരങ്ങള്‍ അണിനിരന്ന ഏലന്‍ ഡിജെനറെസിന്റെ 'സെല്‍ഫി' ചിത്രം ബറാക് ഒബാമയുടെ ട്വിറ്റര്‍ റെക്കാര്‍ഡും, കുറച്ചുനേരത്തേക്ക് ട്വിറ്ററിനെയും തകര്‍ത്തു. ഓസ്‌കാര്‍ ഹോസ്റ്റായി കൊഡാക് ഡോള്‍ബി തിയറ്ററിലെത്തിയ ഏലന്‍ ഒറ്റോടിക്ക് ലോക പ്രശസ്‌തയുമായി.
ഏലന്റെ ചിത്രം റീട്വീറ്റ് ചെയ്യുന്നതിനാലുണ്ടായ ട്രാഫിക് വര്‍ധന മൂലം, മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ 20 മിനിറ്റ് നേരത്തേക്ക് നിശ്ചലമായി. അമേരിക്കന്‍ പ്രസിഡന്റായി ഒബാമ 2012 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹത്തെ പ്രഥമ വനിത മിഷേല്‍ ആലിംഗനം ചെയ്യുന്ന ചിത്രം ഒബാമ ട്വിറ്ററിലിട്ടിരുന്നത് ഇതിനകം 7.8 ലക്ഷം പേര്‍ റീട്വീറ്റ് ചെയ്‌തു ആ റെക്കാര്‍ഡാണ് ഏലന്റെ ചിത്രം തകര്‍ത്തത്.
https://www.facebook.com/Malayalivartha

























