ഉദ്യോഗസ്ഥനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യാന്‍ വിസമ്മതിച്ച മാധുരിദീക്ഷിതിനെ വി.ഐ.പി ലോഞ്ചില്‍ നിന്ന് പുറത്താക്കി

ബോളിവുഡ് താരമായ മാധുരിദീക്ഷിത് വിമാനത്താവള ഉദ്യോഗസ്ഥനൊപ്പം ഫോട്ടോയ്‌ക്കു പോസ് ചെയ്യാത്തതിനെ തുടര്‍ന്ന് വി.ഐ.പി ലോഞ്ചില്‍ നിന്ന് ഇറക്കിവിട്ടു. വിമാനത്താവളത്തിലെത്തിയ മാധുരിദീക്ഷിതിനെ ഒരു വിമാനത്താവള ഉദ്യോഗസ്ഥന്‍ വിഐപി ലോഞ്ചിലെത്തിച്ചു. തുടര്‍ന്ന് ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. അതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇറക്കിവിടുകയായിരുന്നു.
പുതിയ സിനിമയായ ഗുലാബ് ഗാംഗിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംവിധായകന്‍ അഭിനവ് സിന്‍ഹയോടൊപ്പം ഭോപ്പാലില്‍ എത്തിയതായിരുന്നു മാധുരി. തിരിച്ചുള്ള യാത്രയിലാണ് ഈ അപമാനമുണ്ടായത് .
https://www.facebook.com/Malayalivartha

























