എട്ട് സുരക്ഷാ സൈനികര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു

ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിലും സമീപ പ്രദേശങ്ങളിലും ബുധനാഴാച ഉണ്ടായ വ്യത്യസ്‌ത സംഭവങ്ങളില്‍ എട്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു.
തെക്കന്‍ ബാഗ്‌ദാദിലെ ദോറയിലുള്ള ചെക്ക് പോസ്റ്റില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്‌പ്പിലാണ് മൂന്നു പേര്‍ മരിച്ചത് . വടക്കന്‍ ബാഗ്‌ദാദിലെ അദമിയയില്‍ ഉണ്ടായ വെടിവയ്‌പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. തര്‍മിയയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. തൊട്ടടുത്തുള്ള സൈനിക ചെക്ക് പോസ്റ്റില്‍ ഒരു സൈനികനെ അക്രമികള്‍ വെടിവച്ചു കൊന്നു.
ഇറാഖില്‍ ചൊവ്വാഴ്‌ച നടന്ന അക്രമ സംഭവങ്ങളില്‍ 26 പേര്‍ മരിക്കുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha

























