ചാരപ്പണിചെയ്‌തതിന് കടുത്ത ശിക്ഷ : യുവാവിനെ കൊന്ന് ഗോള്‍ പോസ്റ്റില്‍ തൂക്കി

അമേരിക്കയ്‌ക്കു വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് അല്‍ക്വഇദ പ്രവര്‍ത്തകര്‍ യുവാവിനെ വെടിവച്ചു കൊന്നു. യമനിലെ തെക്കുകിഴക്കന്‍ നഗരമായ ഷഹറിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഗോള്‍ പോസ്റ്റില്‍ മൃതദേഹം കെട്ടിയിട്ടിരിക്കുന്ന നിലയിലാണ് കാണപ്പെട്ടത്. ഇയാളെ എപ്പോഴാണ് കൊന്നതെന്നും എവിടെവച്ചാണെന്നും അറിവില്ല. മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പിനായിരിക്കാം ഇങ്ങനെ ചെയതതെന്ന് പോലീസ് കരുതുന്നു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാനായില്ല.
അല്‍ക്വഇദ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്നവര്‍ അമേരിക്കയുമായി ഇടപെടുന്ന എല്ലാവര്‍ക്കും ഇതായിരിക്കും അവസ്ഥയെന്ന് നോട്ടീസിറക്കി പ്രദേശത്തുള്ള വീടുകളില്‍ വിതരണം ചെയ്‌തതായി അറിയുന്നു. കൊല്ലപ്പെട്ടയാള്‍ വാഹനങ്ങളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിച്ചെന്നും അമേരിക്കന്‍ വിമാനങ്ങള്‍ക്കെതിരെ മിസൈലുകള്‍ തൊടുക്കുന്ന വീടുകളില്‍ കഴിഞ്ഞു എന്നുമാണ് നോട്ടീസില്‍ ആരോപിക്കുന്നത്. ഈ പ്രദേശത്ത് അല്‍ക്വഇദയ്‌ക്ക് സ്വാധീനമുണ്ട്.
https://www.facebook.com/Malayalivartha

























