ചൈനയിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ ടാങ്കര്‍ ദുരന്തത്തില്‍ 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍ച്ച് 1ന് ജിയുവാന്‍ നഗരത്തിലെ തുരങ്കത്തിലാണ് അപകടമുണ്ടായത്. മെഥനോള്‍ ദ്രാവകവുമായി പുറപ്പെട്ട ടാങ്കര്‍ ലോറി മറ്റൊരു ലോറിയുമായി ഇടിച്ചായിരുന്നു അപകടം.
സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റെന്നും ആറു പേരെ കാണാതായെന്നുമായിരുന്നു ഇതുവരെ അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ സ്റ്റേറ്റ് കൗണ്‍സില്‍ നിയോഗിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് 31 പേര്‍ മരിച്ചതായും 9 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സ്ഥിരീകരിച്ചത്. 42 വാഹനങ്ങള്‍ കത്തി നശിച്ചു.
മെഥനോള്‍ ചോര്‍ന്നതിനെതുടര്‍ന്ന് തീപിടിച്ച ട്രക്ക് കല്‍ക്കരിയുമായി പോയ മറ്റൊരു ട്രക്കില്‍ ഇടിക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
https://www.facebook.com/Malayalivartha






















