മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സ്‌ഫോടനമുണ്ടായിട്ടില്ലെന്ന് യു.എന്‍

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകരുകയോ സ്‌ഫോടനം സംഭവിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ഐക്യരാഷ്‌ട്ര സഭയുടെ പിന്തുണയുള്ള ആണവായുധ വിരുദ്ധ ഏജന്‍സിയായ സി.ടി.ബി.ടി.ഒ വ്യക്തമാക്കുന്നു. വിമാനം കാണാതായതുമായി വ്യത്യസ്‌തമായ റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സി.ടി.ബി.ടി.ഒ യുടെ വിശദീകരണം.
വിമാനത്തില്‍ സ്‌ഫോടനം സംഭവിച്ചതായുള്ള ഒരു സൂചനയും നിരീക്ഷണ സംവിധാനങ്ങളില്‍ ലഭിച്ചിട്ടില്ല. കരയിലോ വെള്ളത്തിലോ അങ്ങനെയൊരു അപകടം നടന്നതായി വിവരങ്ങളില്ല. 4 നീരീക്ഷണ സംവിധാനങ്ങളില്‍ മൂന്നെണ്ണത്തിലും ഒന്നും കണ്ടെത്താനായില്ലെന്ന് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കീമൂണിന്റെ വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha





















