കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷ സോണിയാ ഗാന്ധി പാസ്‌പോര്‍ട്ട് കോപ്പി ഹാജരാക്കണമെന്ന് യു എസ് കോടതി

സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷ സോണിയ ഗാന്ധി പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന് യു.എസ് കോടതി. ഏപ്രില്‍ ഏഴാം തീയതിക്കു മുമ്പ് പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.
സോണിയാ ഗാന്ധിക്ക് സിഖ് വിരുദ്ധ കലാപകേസുമായി ബന്ധപ്പെട്ട് യു .എസ്. കോടതി നേരത്തെ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ തനിക്ക് അത് ലഭിച്ചിരുന്നില്ലെന്നും ആ സമയത്ത് യു എസില്‍ ഉണ്ടായിരുന്നില്ലെന്നും സോണിയ കോടതിയെ അറിയിച്ചത്. തനിക്കെതിരായ ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
സമന്‍സ് അയച്ച സമയത്ത് യു എസില്‍ സോണിയ ഉണ്ടായിരുന്നോ എന്നറിയാനാണ് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പറഞ്ഞത്. സിഖ് വിരുദ്ധ കലാപങ്ങളില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസുകാരെ സംരക്ഷിച്ചുവെന്ന് ആരോപിച്ച് അമേരിക്കയിലെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന മനുഷ്യാവകാശ സംഘടനയാണ് സോണിയയ്‌ക്കെതിരെ ഹര്‍ജി നല്‍കിയത്. മെഡിക്കല്‍ പരിശോധനകള്‍ക്കായി സോണിയ അമേരിക്കയില്‍ എത്തിയ സമയത്താണ് കോടതി സമന്‍സ് അയച്ചിരുന്നത്. കേസില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് നേരിട്ട് സമന്‍സ് നല്‍കിയാണ് യു എസ് നിയമപ്രകാരം ഒരു കേസില്‍ നിയമനടപടികള്‍ ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha




















