ഓസ്‌ട്രേലിയയില്‍ സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്ന് അഞ്ചു മരണം

കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൈഡൈവിംഗിന് ഉപയോഗിക്കുന്ന വിമാനമാണ് ശനിയാഴ്‌ച അപകടത്തില്‍പ്പെട്ടത്. വിമാനം ആകാശത്തു വച്ചു തന്നെ തീ പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ബ്രിസ്‌ബെയ്‌ന് 50 കിലോമീറ്റര്‍ വടക്കാണ് അപകടമുണ്ടായത്. ക്വീന്‍സ്ലാന്‍ഡ് പോലീസും അഗ്നിശമനസേനയും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















