അര്‍ജന്റീനയിലെ എണ്ണ ഡിപ്പോയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്ക്

അര്‍ജന്റീനയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ മെന്‍ഡോസയയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള എണ്ണ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.
ബ്യൂണസ് ഏറീസില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയുള്ള കെറോ ദിവിസാഡെറോ കോപ്ലെക്‌സിലാണ് അപകടമുണ്ടായത്. പതിനായിരം ക്യൂബിക് മീറ്റര്‍ ഇന്ധനം സൂക്ഷിച്ച ടാങ്കിലാണ് സ്‌ഫോടനമുണ്ടായത്. ഈ സംഭവത്തെകുറിച്ച് അന്വേഷണം പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha





















