Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതായി മലേഷ്യന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചു

25 MARCH 2014 10:20 PM IST
മലയാളി വാര്‍ത്ത.

More Stories...

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...

ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...

ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..

 അഞ്ച്‌ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 239 ആളുകളുമായി മാര്‍ച്ച്‌ 8 ന്‌ കാണാതായ മലേഷ്യന്‍ എയര്‍വേയ്‌സ്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണു തകര്‍ന്നതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ്‌ റസാഖ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിമാനം തകര്‍ന്നതായും യാത്രക്കാരെല്ലാം മരിച്ചതായും സ്ഥിരീകരിച്ചു. ഇക്കാര്യമറിയിച്ചുകൊണ്ട്‌ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക്‌ സന്ദേശങ്ങളും അയച്ചു.
യു.കെ.എയര്‍ ആക്‌സിഡന്റ്‌ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും ബ്രട്ടീഷ്‌ സാറ്റലൈറ്റ്‌ കമ്പനിയായ ഇന്‍മര്‍സാറ്റും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചത്‌. ഓസ്‌ട്രേലിയന്‍ പടക്കപ്പലിന്‌ വിമാന അവശിഷ്‌ടങ്ങള്‍ ലഭിച്ചതും അപകടം സ്ഥിരീകരിക്കാന്‍ കാരണമായി. കൂടുതല്‍ തെളിവുകള്‍ ഇന്നു ലഭിക്കുമെന്നാണ്‌ സൂചന. വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഓസ്‌ട്രേലിയ, ചൈന., ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങള്‍ പുറത്തു വിട്ടിരുന്നു.
മാര്‍ച്ച്‌ 8 ന്‌ 239 പേരുമായി ആകാശത്തേക്ക്‌ പറന്നുയര്‍ന്ന വിമാനമാണ്‌ അപ്രത്യക്ഷമായത്‌. വിമാനം തകര്‍ന്നെന്നുള്ള സൂചന ആദ്യം ചൈനയ്‌ക്കാണ്‌ ലഭിച്ചത്‌. വിമാനം കാണാതായി എന്നു കരുതുന്ന ഈ മേഖലയില്‍ പത്തു വിമാനങ്ങളാണ്‌ അരിച്ചുപെറുക്കുന്നത്‌. സമചതുരത്തിലുള്ള വെള്ള വസ്‌തുക്കളാണ്‌ ചൈനീസ്‌ ഇല്ല്യൂഷിന്‍-76 വിമാനം കണ്ടെത്തിയത്‌. വിമാനത്തിനുവേണ്ടി തെരച്ചില്‍ നടക്കുന്ന മേഖലയിലേയ്‌ക്ക്‌ അമേരിക്കന്‍ നാവികസേനയുടെ പസഫിക്‌ പടക്കപ്പല്‍ വ്യൂഹത്തിലെ ഹൈ-ടെക്‌ ബ്ലാക്‌ ബോക്‌സ്‌ ലോക്കേറ്ററുകളിലൊന്ന്‌ അയച്ചിട്ടുണ്ട്‌.
ആറു കിലോമീറ്റര്‍ വരെ അഗാധതയില്‍ വീണ വിമാനങ്ങളുടെ ബ്ലാക്‌ ബോക്‌സുകള്‍ കണ്ടെടുക്കാന്‍ ശേഷിയുള്ളതാണ്‌ അമേരിക്കന്‍ സേനയുടെ ടി.പി.എല്‍-25 സംവിധാനം. എന്നാല്‍ തെരച്ചിലിന്‌ തടസ്സമാകുന്നത്‌ ചുഴലികൊടുങ്കാറ്റ്‌ ആണ്‌.
വിമാനത്തില്‍ മുംബൈ കൊലേക്കര്‍ കുടുംബത്തിലെ മൂന്നു പേര്‍ അടക്കം 5 ഇന്ത്യാക്കാരാണ്‌ ഉണ്ടായിരുന്നത്‌. ചേത്‌ന കൊലേക്കര്‍ (55) , വിനോദ്‌ കൊലേക്കര്‍ ( 59) , സ്വനന്ദ്‌ കൊലേക്കര്‍(23) , ചന്ദ്രിക ശര്‍മ (51) , ക്രാന്തി ഷിര്‍സത (44) എന്നിവരാണ്‌ അപകടത്തില്‍പ്പെട്ട ഇന്ത്യാക്കാര്‍. 153 പേര്‍ ചൈനീസ്‌ പൗരന്മാരും. 38 മലേഷ്യക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇറാന്‍, തായ്‌വാന്‍, ഹോളണ്ട്‌, കാനഡ, ഇന്തോനേഷ്യ, യുക്രൈന്‍, റഷ്യ പൗരന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (16 minutes ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (32 minutes ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (38 minutes ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (40 minutes ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (46 minutes ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (49 minutes ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (51 minutes ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (52 minutes ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (57 minutes ago)

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...  (1 hour ago)

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (1 hour ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (1 hour ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (1 hour ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (1 hour ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (1 hour ago)

Malayali Vartha Recommends