Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഈജിപ്‌തില്‍ 529 പേര്‍ക്ക്‌ പ്രാഥമിക വിചാരണ കോടതി വധശിക്ഷ വിധിച്ചു

25 MARCH 2014 10:42 PM IST
മലയാളി വാര്‍ത്ത.

ഈജിപ്‌തില്‍ മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുഹമ്മദ്‌ മുര്‍സിയുടെ അനുയായികളായ 529 പേര്‍ക്കു പ്രാഥമിക വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിയറിഞ്ഞ്‌ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞു. ഇത്രയധികം പേര്‍ക്ക്‌ ഒരുമിച്ചു വധശിക്ഷ വിധിക്കുന്നത്‌ ആധുനിക നീതിന്യായ ചരിത്രത്തില്‍ അപൂര്‍വമാണ്‌. മുര്‍സി പുറത്താക്കപ്പെട്ട ശേഷമുള്ള പ്രക്ഷോഭങ്ങളില്‍ മിന്‍യ പ്രവിശ്യയില്‍ പോലീസ്‌ സ്റ്റേഷന്‍ ആക്രമിക്കുകയും ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മറ്റ്‌ അക്രമങ്ങള്‍ നടക്കുകയും ചെയ്‌ത കേസിലാണ്‌ 529 പേര്‍ക്ക്‌ വധശിക്ഷ വിധിച്ചത്‌.
545 പ്രതികളാണ്‌ ഈ കേസില്‍ ഉള്‍പ്പെട്ടിരുന്നത്‌ . വിചാരണ ശനിയാഴ്‌ചയാണ്‌ ആരംഭിച്ചത്‌. കാര്യമായ വാദങ്ങളൊന്നും നടക്കാതെ അന്നു കേസു മാറ്റിവച്ചു. ഇന്നലെ വിധിയും പ്രഖ്യാപിച്ചു. 16 പേരെ വെറുതെ വിട്ടു. ബാക്കിയുള്ളവര്‍ക്കാണ്‌ വധശിക്ഷ. അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന പേരില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവ്‌ മുഹമ്മദ്‌ ബദീ ഉള്‍പ്പെടെ 682 പേര്‍ക്കെതിരെയുള്ള വിചാരണ ഇന്ന്‌ ആരംഭിക്കും.
പ്രാഥമിക വിചാരണകോടതിയുടെ വിധിക്കെതിരെ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കാം.. തുടര്‍ന്ന്‌ ഗ്രാന്‍ഡ്‌ മുഫ്‌തി അംഗീകാരം നല്‍കിയാല്‍ മാത്രമേ ശിക്ഷ നടപ്പാക്കുകയുളളൂ. ഈ കേസില്‍ അപ്പീലിനുമാത്രമല്ല പുനര്‍വിചാരണയ്‌ക്കും സാധ്യതയുണ്ടെന്ന്‌ നിയമവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈജിപ്‌തില്‍ വധശിക്ഷ വിധി സാധാരണമെണെങ്കിലും നടപ്പാക്കല്‍ അപൂര്‍വ്വമാണ്‌. ആയതിനാല്‍ ഇപ്പോഴത്തെ 529 പേര്‍ക്കെതിരെ ശിക്ഷ നടപ്പാക്കാന്‍ സാധ്യതയില്ല. ഇതേസമയം രാജ്യത്തെ സൈനിക ഭരണനേതൃത്വം മുസ്ലീംബ്രദര്‍ഹുഡ്‌ അനുയായികളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കാന്‍ ഈ വിധി കാരണമായേക്കും.
ഇന്നലെ വധശിക്ഷ വിധിക്കുമ്പോള്‍ 147 പ്രതികള്‍ മാത്രമാണുണ്ടായിരുന്നത്‌. ബാക്കിയുള്ളവരില്‍ ചിലര്‍ ജാമ്യത്തിലാണ്‌ , മറ്റു ചിലര്‍ പിടികിട്ടാപുള്ളികളാണ്‌. പെട്ടെന്നുള്ള ഈ വിധിയെ പ്രതികളുടെ ബന്ധുക്കളും അഭിഭാഷകരും വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (6 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (7 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (7 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (7 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (7 hours ago)

Malayali Vartha Recommends