യെമനില്‍ സൈനിക ക്യാമ്പിനു നേരെ അല്‍ഖ്വയ്‌ദ ആക്രമണം : 20 സൈനികര്‍ കൊല്ലപ്പെട്ടു

യെമനില്‍ അല്‍ഖ്വയ്‌ദ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ മുക്കലോയ്‌കു സമീപം റെയ്‌ദയിലുള്ള സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിലെത്തിയ അക്രമികള്‍ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് സൈനികര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. സൈനിക വാഹനത്തിലാണ് ഇവര്‍ എത്തിയത്. ആക്രമണം നടക്കുമ്പോള്‍ അധികം പേരും ഉറക്കത്തിലായിരുന്നു. പിന്നീട് സൈനിക കോപ്‌റ്ററുകളെത്തിയാണ് മൃതശരീരങ്ങള്‍ നീക്കം ചെ.യ്‌തത്.
അല്‍ഖ്വയ്‌ദയുടെ ശക്തമായ സാന്നിധ്യമുള്ള രാജ്യമാണ് യെമന്‍. മേഖലയില്‍ നിന്നും തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനായി കൂടുതല്‍ പൈലറ്റില്ലാ വിമാനങ്ങളെ വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചു.
https://www.facebook.com/Malayalivartha





















