ഫ്രാന്‍സിലെ പള്ളിക്കു സമീപമുണ്ടായ വെടിവെപ്പില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു

തെക്കന്‍ ഫ്രാന്‍സിലെ അവിഗനോണ്‍ സിറ്റിയില്‍ മുസ്ലീം പള്ളിക്ക് സീപമുണ്ടായ വെടിവെപ്പില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞാറയാഴ്ച രാത്രി 10.30നാണ് സംഭവം. രണ്ട് തോക്കുധാരികള്‍ പള്ളിക്ക് സമീപശത്തത്തി വെടിവെക്കുകയായിരുന്നെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തീവ്രവാദ ആക്രമണ സാധ്യത തള്ളിയ പൊലീസ് എന്തെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളാകാം ആക്രമണത്തിനിടയാക്കിയതെന്ന് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവര്‍ക്ക് നേരെ കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തിനു ശേഷം ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം.
https://www.facebook.com/Malayalivartha

























