ഇത്തിഹാദ് എയര്‍വേഴ്‌സ് യാത്രക്കാര്‍ക്കുള്ള ലാപ്‌ടോപ് നിയന്ത്രണം അമേരിക്ക നീക്കി

അബൂദാബിയില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ കാബിനിലേക്ക് ലാപ്‌ടോപ് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം അമേരിക്ക നീക്കി. അബുദാബിയുടെ ഇത്തിഹാദ് എയര്‍വേഴ്‌സ് യാത്രക്കാര്‍ക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ഇത്തിഹാദ് എയര്‍വേഴ്‌സ് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്.
അമേരിക്കയെ തൃപ്തിപ്പെടുത്താന്‍ അബൂദാബിയില്‍ സൂപിരിയര്‍ സെക്യൂരിറ്റി അഡ്വന്റേജസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തിഹാദ് എയര്‍വെയ്‌സ് അമേരിക്കന്‍ തീരുമാനം സ്വാഗതം ചെയ്തു. അബുദാബിയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാണെന്നും ഈ നടപടികള്‍ കൃത്യമായും പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ കണ്ടെത്തിയതായി ഹോംലാന്‍ഡ് സെക്യൂരിറ്റി വക്താവ് ഡേവി ലാപന്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ 10 രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് വസ്തുക്കള്‍ വിമാനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക എന്ത് തീരുമാനം സ്വീകരിച്ചാലും ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സഹകരിക്കേണ്ടി വരുമെന്ന് യുണെറ്റഡ് എയര്‍ലൈന്‍സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഓസ്‌കാര്‍ മുണോസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























