പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് ചൈനയില്‍ എട്ട് പേര്‍ മരിച്ചു, 35 പേര്‍ക്ക് പരുക്ക്

പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചു ചൈനയില്‍ എട്ട് പേര്‍ മരിച്ചു. 35 പേര്‍ക്കു പരുക്കേറ്റു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗ്വിഷോ പ്രവിശ്യയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്നു മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. മണ്ണിടിച്ചിലില്‍ പൈപ്പുകള്‍ കേടുകള്‍ സംഭവിച്ചതായിരിക്കാം അപകടത്തിനു കാരണമെന്നു ചൈന നാഷണല്‍ പെട്രോളിയം കോര്‍പറേഷന്‍ അറിയിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























