എഴുപത്തിമൂന്നുകാരിയ്ക്ക് പറ്റിയ അബദ്ധം കേട്ടാല്‍ ഞെട്ടും; ഡ്രൈവിങ്ങിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍

അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ ചിയാനെ മൗണ്ടന്‍ റിസോര്‍ട്ടില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ കാര്‍ അപകടം ആരു കണ്ടാല്‍ ഞെട്ടും. കാരണം കാര്‍ വന്നു വീണത് റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലേക്കാണ്. എഴുപത്തിമൂന്നു വയസുകാരിയായ വൃദ്ധയാണ് കാര്‍ ഓടിച്ചിരുന്നത്.
വൃദ്ധ കുന്നിന്‍ മുകളിലൂടെ കാര്‍ ഓടിച്ചുവരുന്നതിനിടെ മറ്റൊരു വാഹനം എതിരേ വരികയും കൂട്ടിമുട്ടാതിരിക്കാന്‍ ബ്രേക്ക് ചവിട്ടുകയുമായിരുന്നു. എന്നാല്‍ ബ്രേക്കിനു പകരം ആക്‌സിലേറ്ററിലാണ് ചവിട്ടു കൊണ്ടത്. ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ കുന്നിന്‍ മുകളില്‍ നിന്നും റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലേക്കു വന്നു വീഴുകയായിരുന്നു. റിസോര്‍ട്ടിലുണ്ടായിരുന്നവരാണ് ഇവരെ കാറില്‍നിന്നും രക്ഷപ്പെടുത്തിയതെന്നും പരിക്ക് ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























