മഹാത്മാഗാന്ധിയുടെ അപൂര്‍വ പെന്‍സില്‍ ചിത്രം ലേലത്തിന്

മഹാത്മാ ഗാന്ധിയുടെ അപൂര്‍വ പെന്‍സില്‍ ചിത്രം ലേലത്തിന്. അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റായ ജോണ്‍ ഹെന്‍ട്രി ആംഷെവിറ്റ്‌സിന്റെ പെന്‍സില്‍ ചിത്രമാണ് ലേലത്തിന് വച്ചിരിക്കുന്നത്. ഈ മാസം 11നാണ് ലേലം നടക്കുന്നത്. ആറു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.
1931 ല്‍ വട്ടമേശ സമ്മേളനത്തിനായി ഗാന്ധിജി ലണ്ടനിലെത്തിയപ്പോഴാണ് ആംഷെവിറ്റ്‌സ് ചിത്രം വരച്ചത്. ഈ ചിത്രത്തിനൊപ്പം ഗാന്ധിജി എഴുതിയ കത്തുകളും ലേലത്തിനെത്തും. സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തിന് അദ്ദേഹമെഴുതിയ കത്തുകളാണിത്. കത്തുകള്‍ക്ക് ചുരുങ്ങിയത്

28 ലക്ഷം രൂപയെങ്കിലും ലഭിക്കും എന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























