ജപ്പാന്‍ തീരത്ത് മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ

ജപ്പാനെ പ്രകോപിപ്പിച്ച ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം. ജപ്പാന്റെ എക്സിക്ലൂസീവ് എക്കണോമിക് സോമിലേക്കാണ് ഉത്തരകൊറിയന്‍ മിസൈല്‍ അഭ്യാസം. ജപ്പാന്‍ മാധ്യമമായ എന്‍എച്ചകെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഭൂഖണ്ഡാന്തര മിസൈലാണ് വിക്ഷേപിച്ചതെന്നു ദക്ഷിണകൊറിയയുടെ സൈന്യം അറിയിച്ചു. ജപ്പാന്‍ പ്രാധാനമന്ത്രി ഷിന്‍സോ ആബെ ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇങ്ങനെയൊരു ഉത്തരകൊറിയന്‍ പ്രകോപനപനം.
200 കിലോമിറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ വിക്ഷേപിക്കരുതെന്ന് അമേരിക്കയും ഐക്യരാഷ്ട്രസംഘടനയും ഉത്തരകൊറിയക്ക് താക്കീത് നല്‍കിയിരുന്നു. ഇതിനെ വെല്ലുവിളിച്ചുകൊണ്ടാണ് കിങ് ജോങ് ഉന്നിന്റെ മിസൈല്‍ വിക്ഷേപണം. നേരത്തെ ജപ്പാന്‍ കടലില്‍ യുഎസ് ജപ്പാന്‍ സംയുക്ത സൈനീകാഭ്യാസം നടന്നതും യുഎസ് ദക്ഷിണ കൊറിയ സംയുക്ത സൈനീകാഭ്യാസം നടന്നതും ഇവരെ പ്രകോപിപ്പിച്ചതാകാം ഇതിന് കാരണമെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























