ആ ഫോട്ടോ യാഥാര്‍ത്ഥ്യമാകുന്നു? ഇന്ത്യയുടെ അടുത്ത സര്‍ക്കാരുമായി ബന്ധമുണ്ടാക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും കഴിയുമെന്ന് ഒബാമ

കഴിഞ്ഞ ഫെബ്രുവരി മാസം സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പ്രചരിച്ച ആ ഫോട്ടോ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. നരേന്ദ്രമോഡിയുടെ പ്രസംഗം പരിവാര സമേതം ടിവിയില്‍ ആസ്വദിക്കുന്ന ഒബാമയുടെ ചിത്രം വളരെ ചര്‍ച്ച ചെയ്‌തപ്പെട്ടതാണ്. 2011ല്‍ ഈജിപ്‌ഷ്യന്‍ പ്രസിഡന്റ് മുബാറക്കിന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ മുബാറക്കിന്റെ സ്ഥാനത്താണ് മോഡിയുടെ ചിത്രം പതിച്ചത്. അങ്ങനെ കളിയാക്കല്‍ തുടര്‍ന്നു. ആ കളിയാക്കല്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്.
അടുത്ത ഭരണം മോഡിയുടേതാണെന്ന് എല്ലാ എക്‌സിറ്റ് ഫലങ്ങളും സൂചിപ്പിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയുടെ അടുത്ത സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടാക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍ഡ് ബറാക്ക് ഒബാമയുടെ കത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ജനതയെ അഭിനന്ദിക്കുന്നെന്നും ഒബാമയുടെ കത്തില്‍ പറയുന്നു.
യുപിഎ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അമേരിക്ക നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകാനുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടു കൂടിയാണ് ഒബാമയുടെ കത്ത്.
മോഡിയ്‌ക്ക് ഉണ്ടായിരുന്ന വിസ വിലക്ക് പിന്‍വലിക്കാനുള്ള നടപടികള്‍ യുഎസ് നേരത്തേ ആരംഭിച്ചിരുന്നു. മോഡി പ്രധാനമന്ത്രിയായാല്‍ രാഷ്‌ട്ര തലവനെന്ന നിലയില്‍ എ1 വിസക്ക് അര്‍ഹനാകുമെന്നും യുഎസ് വ്യക്‌തമാക്കിയിരുന്നു. മതവിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായതോ നേരിട്ട് പങ്കെടുത്തതോ ആയ നേതാക്കള്‍ക്ക് വിസ നല്‍കരുതെന്ന നിയമ പ്രകാരമായിരുന്നു മോഡിക്ക് യുഎസ് വിസ നിഷേധിച്ചിരുന്നത്.
കഴിഞ്ഞ രണ്ട് ദശകങ്ങളായി തുടരുന്ന ശക്‌തവും സമഗ്രവുമായുള്ള ബന്ധം ഇന്ത്യന്‍ , അമേരിക്കന്‍ പൗരന്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷയും സമൃദ്ധിയൃം ഉറപ്പാക്കിയെന്നും അത് പുതുതായി നിലവില്‍ വരുന്ന ഭരണകൂടവുമായും തുടരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഒബാമയുടെ കത്തില്‍ പറയുന്നു. ജനാധിപത്യ പ്രക്രിയ വിജയകരവമായി പൂര്‍ത്തിയാക്കിയ ഇന്ത്യ ലോകത്തിന് മാതൃകയാണെന്നും യുഎസ് പ്രസിഡന്‍ഡിന്റെ കത്തിലുണ്ട്.
അമേരിക്കയില്‍ മോഡിയെ കയറ്റിയില്ലെങ്കിലെന്താ ഒബാമ മോഡി ഭക്തന്‍ തന്നെ!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























