ദേവതയുടെ വിമാനയാത്ര കൗതുകമാകുന്നു

ഭക്തരോടൊപ്പം കടല്‍ ദേവതയുടെ വിമാനയാത്ര. ചൈനീസ് കടല്‍ ദേവതയായ മാസുവാണ് വിമാനത്തിന്റെ ബിസിനസ്‌ക്ലാസില്‍ യാത്ര ചെയ്തത്.
ദക്ഷിണ ചൈനയിലെ ഷിയാമെന്നില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേയ്ക്കാണ് ദേവീ വിഗ്രഹം ഭക്തര്‍ക്കൊപ്പം യാത്ര നടത്തിയത്. ദേവതയുടെ ആകാശയാത്ര ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ശ്രേദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.
ആറടിപ്പൊക്കമുള്ള കടല്‍ ദേവതയുടെ വിഗ്രഹമാണ് ആകാശയാത്ര നടത്തിയത്. കടുത്ത ഭക്തരായ 130 പേര്‍ക്കൊപ്പമായിരുന്നു ദേവതയുടെ യാത്ര. തുടര്‍ന്നുള്ള യാത്രയില്‍ ദേവത റോഡ് മാര്‍ഗ്ഗമാണ് യാത്ര ചെയ്തിരുന്നതെന്നും, എന്നാല്‍ നാലു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്
https://www.facebook.com/Malayalivartha

























