ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാൻ

പാകിസ്ഥാന്‍ ഹൃസ്വദൂര ബാലിസ്റ്റിക്ക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. നസര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന മിസൈലാണ് പാക്ക് സൈന്യം പരീക്ഷിച്ചിരിക്കുന്നത്. അതീവ സുരക്ഷ നിലനിര്‍ത്തുന്ന ആയുധമാണിതെന്ന് സൈനീക തലവന്‍ ഖ്വമര്‍ ജാവേദ് ബജ്വ പറഞ്ഞു.
60 മുതല്‍ 70 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന മിസൈലാണിത്. പാക്ക് സൈനീക മേധാവിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരേയും ഖ്വമര്‍ അഭിനന്ദിച്ചു. യുദ്ധം എന്നും ഒഴിവാക്കേണ്ടതാണെന്നു പറഞ്ഞ പാക്ക് സൈനീക മേധാവി വന്‍ശക്തിയായ ശത്രുരാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി നിലനില്‍ക്കുമ്പോഴും പുതിയ മിസൈല്‍ പരീക്ഷണത്തിലൂടെ നേടിയിട്ടുള്ള തന്ത്രപരമായ മികവ് മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ സഹായിക്കും. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രസിഡന്റ് മാമൂണ്‍ ഹുസൈനും മിസൈലിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha

























