ഉത്തരകൊറിയയുടെ പ്രകോപനം തുടര്‍ന്നാല്‍ സൈനിക നടപടിക്ക് പോലും മടിക്കില്ലെന്ന് അമേരിക്ക

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച നടപടിക്കെതിരെ അമേരിക്ക. ഉത്തരകൊറിയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായാണ് അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോക രാജ്യങ്ങളെ വെല്ലുവിളിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച ഉത്തരകൊറിയന്‍ നടപടിക്കെതിരെയാണ് അമേരിക്ക ആഞ്ഞടിച്ചത്.
ഇനിയും പ്രകോപനം തുടര്‍ന്നാല്‍ സൈനിക നടപടിക്ക് പോലും മടിക്കില്ലെന്ന് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ പ്രീതികരിച്ചു. ഉത്തരകൊറിയയെ പിന്തുണയ്ക്കുന്ന ചൈന ഉള്‍പ്പെടെയുളളവരുടെ നടപടിയേയും നിക്കി ഹാലെ രൂക്ഷമായി വിമര്‍ള്‍ശിച്ചിട്ടുണ്ട്. ഉത്തരകൊറിയയുമായുള്ള ബന്ധം കൂടുതല്‍ അപകടത്തിലേയ്ക്കാണ് നീങ്ങുന്നതെന്നും ഈ സാഹചര്യത്തില്‍ സ്വയം പ്രതിരോധിക്കാനും സഖ്യ രാജ്യങ്ങള്‍ക്കെതിരെയുള്ള ഭീക്ഷണികഖളെ പ്രതിരോധിക്കുന്നതിനും തങ്ങള്‍ക്ക് പൂര്‍ണമായ ശേഷിയുണ്ടെന്നും ഹാലെ ആഞ്ഞടിച്ചു.

ലോക രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉത്തരകൊറിയയ്‌ക്കെതിരെ ഉയരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും പ്രകോപനമുയര്‍ത്തി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ഇതിനെ തുടര്‍ന്നാണ് അമേരിക്കയുടെ ഈ താകീത്.

https://www.facebook.com/Malayalivartha

























