മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ പരിഹസിച്ച് വീണ മാലിക്

പാക്കിസ്ഥാനി മോഡലും സിനിമ താരവും ഇപ്പോള്‍ ഒരു വാര്‍ത്ത ചാനലിലെ അവതാരകയുമായ വീണ മാലിക് ഇന്ത്യന്‍ പ്രധാനമത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ചു. ഇന്ത്യന്‍ ടിവി ഷോയായ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് വീണ മാലിക് ഇന്ത്യക്കാര്‍ക്ക് സുപരിചിതയായത്.
ശരീര പ്രദര്‍ശനത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ വിവാദ നായിക കൂടിയായിരുന്നു വീണ മാലിക്. ഇപ്പോഴിതാ മറ്റൊരു വിവാദ പരാമര്‍ശം കൂടി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനവും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവമായുള്ള കൂടിക്കാഴ്ച്ചയുമാണ് വീണ മാലിക്കിന് ഇഷ്ടപ്പെടാതെ പോയത്. ഇവരുടെ ബന്ധം ആയിരകണക്കിന് മുസ്‌ലിം ജീവനുകള്‍ക്ക് ഭീഷണിയാകുമെന്നാണ് മോഡല്‍ പറയുന്നത്.
രണ്ട് രാജ്യങ്ങളെയും പൈശാചികം എന്ന വാക്കുപയോഗിച്ചാണ് വീണ വിവാദ പരാമര്‍ശം നടത്തിയത്.
https://www.facebook.com/Malayalivartha

























