Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ജെറുസലേമിലെ സംഘര്‍ഷം;യുദ്ധം പുകയുന്നു!

24 JULY 2017 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ജെറുസലേമിലെ അല്‍ അഖ്‌സ പള്ളി സമുച്ചയത്തില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍-പലസ്തിന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇതുവരെ അഞ്ച് പലസ്തീന്‍കാരും മൂന്ന് ഇസ്രായേല്‍ക്കാരും കൊല്ലപ്പെട്ടു. 

വെള്ളിയാഴ്ച ഇസ്രയേല്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ മൂന്നു പലസ്തീന്‍കാരും പലസ്തീന്‍ യുവാവിന്റെ കുത്തേറ്റു മൂന്ന് ഇസ്രയേലുകാരും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ കുടുംബത്തെ ആക്രമിച്ച പത്തൊന്‍പതുകാരനായ യുവാവിന്റെ വീട് ഇടിച്ചുനിരത്താനെത്തിയ സൈന്യത്തിനു നേരെ പലസ്തീന്‍കാര്‍ കല്ലും പെട്രോള്‍ ബോംബുമെറിഞ്ഞു. ആക്രമണം നടത്തുന്ന പലസ്തീന്‍കാരുടെ വീട് മുദ്രവയ്ക്കുകയോ ഇടിച്ചുനിരത്തുകയോ ഇസ്രയേല്‍ സേനയുടെ പതിവാണ്.

കിഴക്കന്‍ ജറുസലമിലും വെസ്റ്റ് ബാങ്കിനു സമീപം പലസ്തീന്‍ ഗ്രാമങ്ങളിലും പൊലീസുമായി യുവാക്കള്‍ ഏറ്റുമുട്ടി. പൊലീസ് വെടിവയ്പിലാണു കിഴക്കന്‍ ജറുസലമില്‍ പതിനേഴുവയസ്സുകാരന്‍ കൊല്ലപ്പെട്ടത്. പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ചാണു പതിനെട്ടുകാരനായ മറ്റൊരു യുവാവിന്റെ മരണം. ഗാസയില്‍നിന്ന് ഇസ്രയേലിനു നേരെ റോക്കറ്റ് തൊടുത്തതായും ആകാശത്തുവച്ചുതന്നെ പൊട്ടിയതിനാല്‍ ആളപായം ഉണ്ടായില്ലെന്നും ഇസ്രയേല്‍ സൈന്യം ആരോപിച്ചു.

ജറുസലമിലെ സംഘര്‍ഷത്തെക്കുറിച്ചു യുഎന്‍ രക്ഷാസമിതി ഇന്നു ചര്‍ച്ച ചെയ്യും. ഈജിപ്ത്, ഫ്രാന്‍സ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ തീ കൊണ്ടു കളിക്കുകയാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൗല്‍ ഗെയ്ത് പറഞ്ഞു. എല്ലാവര്‍ക്കും സുരക്ഷ ഉറപ്പുവരുത്താന്‍ ഇസ്രയേലും ജോര്‍ദാനും സംയുക്തമായി പ്രവര്‍ത്തിക്കണമെന്നു യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ജറുസലമില്‍ സംഘര്‍ഷം കനത്തതു അസ്വസ്ഥതയുണ്ടാക്കുന്നതായും ചര്‍ച്ചകളിലൂടെയും മൃദുസമീപനത്തിലൂടെയും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രസംഗത്തിനിടെ പറഞ്ഞു.

അല്‍ അഖ്‌സ പള്ളി കവാടത്തിലെ മെറ്റല്‍ ഡിറ്റക്ടര്‍ ഒഴിവാക്കില്ലെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചെങ്കിലും ഇവയുടെ എണ്ണം കുറയ്ക്കുമെന്ന സൂചന നല്‍കി. കവാടത്തിനു സമീപം സുരക്ഷാ ക്യാമറകള്‍ ഇന്നലെ മുതല്‍ സ്ഥാപിച്ചുതുടങ്ങി. പകരം സംവിധാനത്തെ കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആലോചിക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഇസ്രായേലിലെ വീടുകള്‍ക്ക് നേരെ കത്തിയുമായി പലസ്തിന്‍ യുവാക്കള്‍ ആക്രമണത്തിന് മുതിരുന്നത് അതിര്‍ത്തിയില്‍ പതിവായ കാര്യമാണ്. സൈന്യം ഇവരെ കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുക എന്ന് അവിടെ താമസമാക്കിയിട്ടുള്ള തിരുവനന്തപുരം സ്വദേശി മലയാളി വാര്‍ത്തയോട് പറഞ്ഞു. എല്ലാ രാജ്യങ്ങളും കൂടിച്ചേര്‍ന്ന് ഇസ്രായേലിനെ ക്രൂശിക്കുന്നതിന് പകരം ഇവിടെ എന്താണ് നടക്കുന്നത് എന്ന സത്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (35 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (49 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends