ട്രംപിന്റെ ഉത്തരവിനായി കാത്തിരിക്കുന്നു : യുഎസ് കമാൻഡർ

പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടാൽ ഒട്ടും മടിക്കാതെ ചൈനയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ് പസഫിക് ഫ്ലീറ്റ് കമാൻഡർ അഡ്മിറൽ സ്കോട്ട് സ്വിഫ്റ്റ്. തന്റെ കമാൻഡർ ഇൻ ചീഫിനോടുള്ള കൂറ് മറക്കരുതെന്നും അഡ്മിറൽ സ്കോട്ട് സൈനികരോട് ആവശ്യപ്പെട്ടു. ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റി സെക്യൂരിറ്റി കോണ്‍ഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്ട്രേലിയൻ കടലിൽ യുഎസും ഓസ്ട്രേലിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തോട് അനുബന്ധിച്ചാണ് കോൺഫറൻസ് നടക്കുന്നത്.
ഭരണഘടനയെ എതിർക്കുന്ന വിദേശ, പ്രാദേശിക ശത്രുക്കള്‍ക്കെതിരെ പോരാടുമെന്നും മുതിർന്ന ഉദ്യോഗസ്ഥരെയും യുഎസ് കമാൻഡർ ഇൻ ചീഫായ പ്രസിഡന്റിനെയും അനുസരിക്കുമെന്നുമാണ് എല്ലാ സൈനികരുമെടുക്കുന്ന പ്രതിജ്ഞ. അമേരിക്കൻ ജനാധിപത്യത്തിന്റെ കാതൽ ഇതാണ്. ലക്ഷ്യത്തിൽനിന്നു വഴിമാറിയും ജനത്തോടുള്ള കടമ മറന്നുപ്രവർത്തിക്കുന്ന സേനയാണുള്ളതെങ്കിൽ നാം അഭിമുഖീകരിക്കുന്നത് ഗൗരവകരമായ പ്രശ്നമാണെന്നും സ്കോട്ട് പറഞ്ഞു.
https://www.facebook.com/Malayalivartha


























