ഒരാളുടെ മെനുവില്‍ ഒരിക്കലും ഉപേക്ഷിക്കരുതാത്ത ഭക്ഷണം എട്ട് വര്‍ഷമായി ഉപേക്ഷിച്ച യുവതിക്ക് സംഭവിച്ചത്....?

തലച്ചോറിന്റെ ഭക്ഷണമാണ് പ്രഭാത ഭക്ഷണം. ഒരാളുടെ മെനുവില്‍ ഒരിക്കലും ഉപേക്ഷിക്കരുതാത്ത ഭക്ഷണം കൂടിയാണ് ബ്രേക്ക് ഫാസ്റ്റ്. പ്രഭാത ഭക്ഷണം ഉപേക്ഷിച്ച് തടി കുറയ്ക്കാനോ വ്യായാമം ചെയ്തിട്ടോ ഒരു കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ദ്ധരും പറയുന്നു.
എട്ട് വര്‍ഷമായി പ്രഭാത ഭക്ഷണം ഉപേക്ഷിച്ച ചൈനീസ് യുവതിക്കും സംഭവിച്ചതും അതായിരുന്നു. വയറുവേദന അസഹ്യമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയും ഞെട്ടി, 200 പിത്താശയ കല്ലുകളാണ് യുവതിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്.
നാല്‍പത്തിയഞ്ചുകാരിയായ ചെന്‍ നാണ് ഈ ദുരവസ്ഥ വന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇവര്‍ പ്രഭാത ഭക്ഷണം ഉപേക്ഷിച്ചിട്ട്. കഠിനമായ വയറു വേദനയെത്തുടര്‍ന്ന് ഇവര്‍ ഹെസോവിലുള്ള ഗുവാന്‍ജി ആശുപത്രിയിലാണ് ചികിത്സ തേടിയത്. വിശദമായ പരിശോധനയിലാണ് പിത്താശയ കല്ലുകള്‍ കണ്ടെത്തിയത്. പ്രഭാത ഭക്ഷണം ഉപേക്ഷിച്ചതാണ് ഇതിന് കാരണമെന്ന് സര്‍ജന്‍ മേധാവി ഡോ. കുയ്വാന്‍ വെയ് പറഞ്ഞു.

പൊണ്ണത്തടിയുള്ളവര്‍, പ്രമേഹരോഗികള്‍, പാരമ്പര്യമായി രോഗം വരാന്‍ ഇടയുള്ളവര്‍, കൂടിയതോതില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉള്ളവര്‍,ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍, കരള്‍ രോഗികള്‍, ഭക്ഷണം ഉപേക്ഷിച്ച് ഭാരം കുറക്കാന്‍ ശ്രമിക്കുന്നവര്‍, അന്നജം വേണ്ടത്ര അളവില്‍ കഴിക്കാത്തവര്‍,കഠിന വ്യായാമങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നവര്‍ തുടങ്ങിയവരില്‍ പിത്താശയക്കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ നില ഉയരുന്ന ഘട്ടങ്ങളിലെല്ലാം പിത്താശയക്കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൊഴുപ്പ് കൂടുതലായി ഉപയോഗിക്കുന്ന പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ പിത്താശയക്കല്ലുകള്‍ കൂടുതലായി കാണുന്നു.
https://www.facebook.com/Malayalivartha



























