ബാഴ്‌സലോണയില്‍ സംഗീത പരിപാടിക്കിടെ വേദിയില്‍ വന്‍ തീപിടുത്തം, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ സംഗീത പരിപാടിക്കിടെ പ്രധാന വേദിയില്‍ വന്‍ തീപിടുത്തം. ടുമോറോലാന്‍ഡ് യുണൈറ്റ് സംഗീത പരിപാടിക്കിടെയാണു സംഭവം. തീപിടുത്തമുണ്ടായ ഉടന്‍ തന്നെ ആളുകളെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി.
പ്രധാന വേദിയുടെ സമീപത്ത് നിന്ന് ഏകദേശം 22,000 ആളുകളെ ഒഴിപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. അപകട കാരണമെന്നാണു അറിവായിട്ടില്ല.
https://www.facebook.com/Malayalivartha



























