വിമാനം വൈകിയതിനെ തുടര്‍ന്ന് ജീവനക്കാരോട് യുവതി ചെയ്തത്

ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു സംഭവത്തിന്റെ വാര്‍ത്തയാണ്. വിമാനത്താവള ജീവനക്കാരനെ ഒരു യാത്രക്കാരി തുരു തുരെ അടിക്കുമ്പോള്‍ പുഞ്ചിരി കൈവിടാതെ അടി മുഴുവന്‍ കൊള്ളുകയാണ് അദ്ദേഹം. വിമാനം വൈകിയതിനാണ് മുതിര്‍ന്ന സ്ത്രീ വിമാനത്താവളം ജീവനക്കാരനെ തല്ലിയത്. ഷെന്‍യാങ് ടയോക്‌സിയന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അഞ്ച് മണിക്കൂറാണ് ഇവിടെ വിമാനം വൈകിയത്. തുടര്‍ന്ന് വിമാനം റദ്ദാക്കിയെന്ന് അറിയിപ്പ് വന്നു. തുടര്‍ന്ന് ദേഷ്യം പൂണ്ട മുതിര്‍ന്ന സ്ത്രീ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനെ അടിക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാരന്‍ ചിരിച്ചു കൊണ്ട് ഈ അടി മുഴുവന്‍ നേരിട്ടു. ലി എന്നു പേരുള്ള യുവതിയെ സംഭവത്തെ തുടര്‍ന്ന് 10 ദിവസത്തേക്ക് വിമാനയാത്ര തടയുകയും, 200 യുവാന്‍ പിഴ ചുമത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha



























