ഗുണ്ടാസംഘങ്ങളെ മൃഗങ്ങളായി കണക്കാക്കി നേരിടണം:ഡൊണാള്‍ഡ് ട്രംപ്

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പറ്റിയ മറുപടി ട്രംപ് അവിടെ അമേരിക്കയില്‍ പറഞ്ഞു. തെരുവ് വീഥികളെയും പരിസരപ്രദേശങ്ങളേയും ഒരു പരിധിവരെ അടക്കി ഭരിക്കുന്ന ഗുണ്ടാ സംഘാംഗങ്ങളെ മൃഗങ്ങളെന്നു വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇവരെ നേരിടുന്നതിന് പരുക്കന്‍ രീതി ഉപയോഗിക്കാന്‍ നിയമപാലകര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
എം.എസ് 13 എന്നറിയപ്പെടുന്ന ഗുണ്ടാസംഘത്തെ എങ്ങനെ നേരിടുമെന്ന് ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള നിയമപാലകരുമായി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ട്രംപ് തന്റെ തീരുമാനം അസന്നിഗ്ധമായി പ്രഖ്യാപിച്ചത്.
ഗുണ്ടകള്‍ തമ്മിലുള്ള തെരുവുയുദ്ധങ്ങള്‍ മൂലം രക്തപുഴ ഒഴുകുന്നത് ഏറ്റവും അധികം ലോങ് ഐലന്റിലും പരിസര പ്രദേശത്തുമാണ്. ആളുകളെ തട്ടികൊണ്ടുപോകല്‍, കവര്‍ച്ച, മാനഭംഗം തുടങ്ങിയ ഹീന പ്രവര്‍ത്തികള്‍ തുടരുന്ന എം.എസ്.13 ഗുണ്ടാംഗങ്ങള്‍ യാതൊരു ദയവും അര്‍ഹിക്കുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























