താലികെട്ടി നിമിഷങ്ങള്‍ക്കകം വധു തനിസ്വഭാവം പുറത്തെടുത്തു നവവരന്റെ തലയില്‍ തോക്ക് ചൂണ്ടി കാഞ്ചിവലിച്ചു, ഒടുവില്‍ സംഭവിച്ചത്...

താലി കെട്ടിനിമിഷങ്ങള്‍ക്കം വധു തന്റെ തനി സ്വഭാവം പുറത്തെടുത്തു. അതു കണ്ട് വിവാഹവേദിയില്‍ നിന്നവര്‍ ഞെട്ടി. നവവരന്റെ തലയില്‍ തോക്ക് ചൂണ്ടി വധു കാഞ്ചിവലിച്ചു...ഭാഗ്യം പൊട്ടിയില്ല.! അപ്രതീക്ഷിതമായ ഈ നീക്കം എല്ലാവരേയും അമ്പരപ്പിച്ചു. അമേരിക്കയിലെ ടെന്നസിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹിതയായി മണിക്കൂറുകള്‍ക്കകമാണ് നവവധു 'തനിനിറം' പുറത്തെടുത്തത്. സംഭവത്തില്‍ കെയ്റ്റ് എലിസബേത്ത് പ്രിചാര്‍ഡിനെ(25) വിവാഹ വേഷത്തില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മര്‍ഫ്രീസ്‌ബോറോയിലെ മോട്ടലിന് മുന്നില്‍ വച്ചായിരുന്നു നവവധുവിന്റെ വീരസാഹസം. മദ്യലഹരിയില്‍ ഭര്‍ത്താവുമായി തര്‍ക്കിച്ച കെയ്റ്റ് ഒടുവില്‍ തോക്കെടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ തലയിലേക്ക് പിസ്റ്റള്‍ ചൂണ്ടി കാഞ്ചി വലിച്ചെങ്കിലും തോക്കിനുള്ളില്‍ തിര തീര്‍ന്നതിനാല്‍ പൊട്ടിയില്ല.
എന്നാല്‍ ആകാശത്തേക്ക് വെടിവച്ച് ആളുകളെ ഭീതിപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവിന്റെ നേരെ തോക്ക് ചൂണ്ടിയതെന്ന് കെയ്റ്റ് പോലീസിന് മൊഴി നല്‍കി. കെയ്റ്റിനെ അറസ്റ്റ് ചെയ്‌തെങ്കിലും 15,000 ഡോളര്‍ കെട്ടിവച്ചതിനെ തുടര്‍ന്ന് വിട്ടയച്ചു. സംഭവശേഷം ആയുധം മോട്ടലിന്റെ ശുചിമുറിയില്‍ ഒളിപ്പിക്കാനും കെയ്റ്റ് ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























