ഇമ്രാൻഖാനെതിരെ ഗുരുതര ആരോപണം ; അപമാനിക്കുന്നുവെന്ന് ആരോപിച്ച് വനിതാ എം.എൽ.എ രാജിവെ ച്ചു

തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാൻ പാർട്ടിയിലെ വനിതാ പ്രവർത്തകരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് വനിത എം.എൽ.എ രാജിവെച്ചു.ഐഷ ഗുലാലൈയാണ് വാർത്താ സമ്മേളനം വിളിച്ചുചേർത്ത് രാജി അറിയിച്ചത്. പാർട്ടിയിൽ വനിതകളുടെ മാനത്തിന് ഒരു സംരക്ഷണവുമില്ല. അന്തസും അഭിമാനവും എനിക്ക് വലുതാണ്. അതിൽ ഒരു വിട്ടുവീഴ്ചക്കും താൻ തയാറല്ലെന്നും ഐഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇമ്രാൻ ഖാൻ വനിതാ പ്രവർത്തകർക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്നും അവർ ആരോപിച്ചു. ഇമ്രാൻ ഖാന് മാനസിക പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന് മറ്റുള്ളവരോട് അസൂയയാണെന്നും ഐഷ ആരോപിച്ചു. പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) പാർട്ടിയിൽ ചേരുന്നുവെന്ന വാർത്ത നിഷേധിച്ച ഐഷ, നവാസ് ശരീഫിനെതിരെ എന്തു കുറ്റങ്ങളുണ്ടെങ്കിലും അദ്ദേഹം സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്നും കൂട്ടിച്ചേർത്തു
https://www.facebook.com/Malayalivartha


























