വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ കൗമാരക്കാരന്‍ പുറത്തേക്ക് ചാടി

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പതിനേഴുകാരന്‍ പുറത്തേക്ക് ചാടി. ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ റണ്‍വേയിലേക്കു കൗമാരക്കാരന്‍ ചാടിയത്. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലാണ് സംഭവം. പാനമ സിറ്റിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയ കോപ എയര്‍ലൈന്‍സ് 208 എന്ന വിമാനത്തില്‍ നിന്നാണ് അമേരിക്കന്‍ പൗരനായ കൗമാരക്കാരന്‍ ചാടിയത്.
ഗേറ്റിലേയ്ക്ക് പോകാന്‍ കാത്തു നില്‍ക്കുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്നയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഇയാള്‍ക്ക് പരുക്കൊന്നുമില്ല. ചാടിയ ഉടന്‍ തന്നെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
സാധാരണരീതിയില്‍ വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ വിമാനത്തിനുള്ളില്‍ സൂര്യപ്രകാശം പടര്‍ന്നതോടെയാണ് ഒരാള്‍ എമര്‍ജന്‍സി എക്‌സിറ്റിലൂടെ ചാടിയെന്ന വിവരം മറ്റു യാത്രക്കാര്‍ അറിഞ്ഞത്. എന്നാല്‍ എന്തിനാണ് ഇയാള്‍ ചാടിയതെന്ന് വ്യക്തമല്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























