വിവാഹദിനത്തില്‍ വരനെ കാത്തിരുന്നത് എട്ടിന്റെ പണിയാണല്ലോ ഈശ്വരാ...

എല്ലാപേരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് വിവാഹം. ആ ദിവസത്തെ കുറിച്ച് സ്വപ്‌നം കാണാത്തവര്‍ ചുരുക്കം. ശുഭകരമായ കാര്യങ്ങള്‍ മാത്രം ആ ദിനത്തില്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ പാക്കിസ്ഥാന്‍ സ്വദേശിയായ ഒരു നവവരന് വിവാഹദിനം സമ്മാനിച്ചതാകട്ടെ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത സംഭവങ്ങളാണ്.
വിവാഹവസ്ത്രമണിഞ്ഞ് നടുറോഡില്‍ വെള്ളത്തില്‍ കാറു തള്ളേണ്ടിവന്നു ഈ പാവം വരന്. പാക് പഞ്ചാബ് ജില്ലയിലുള്ള ഗുജറന്‍വാലയിലാണ് സംഭവം അരങ്ങേറിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുകയാണ്.
കനത്ത മഴയില്‍ റോഡില്‍ വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് കാര്‍ വഴിയില്‍ നിന്നുപോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സഹായത്തിന് ആരുമില്ലാതിരുന്നതിനാല്‍ വരന് വിവാഹവേഷത്തില്‍ തന്നെ കാറില്‍ നിന്നിറങ്ങി തള്ളേണ്ടിവരികയായിരുന്നു.

ചെരുപ്പ് ഊരി കൈയില്‍പിടിച്ച് റോഡിലെ വെള്ളത്തിലിറങ്ങി നിന്ന് പൂക്കള്‍ക്കൊണ്ട് അലങ്കരിച്ച കാര്‍ തള്ളുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. സമീപം നിന്നയൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വൈറലായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha


























