കെനിയയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘർഷങ്ങളില്‍ മനുഷ്യാവകാശ സംഘടന ഇടപെടുന്നു

കെനിയയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘർഷങ്ങളില്‍ കെനിയന്‍ മനുഷ്യാവകാശ സംഘടന കേസെടുത്തു. 24 പേരാണ് ഇതുവരെ സംഘർഷങ്ങളില്‍ കൊല്ലപ്പെട്ടത്. സംഘർഷം തുടരുകയാണ് രാജ്യത്തിപ്പോഴും. ഇതിനിടെ പൊലീസിന്റെ ഭാഗത്തു നിന്നുള്ള പ്രസ്താവനകളും വിവാദമായി.
പ്രസിഡന്റായി കെനിയയില്‍ ഉഹുറു കെനിയാത്ത തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും സംഘർഷങ്ങള്‍ക്ക് അയവില്ല കെനിയയില്‍. തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം . പ്രതിപക്ഷത്തിന് സ്വാധീനമുള്ള മേഖലയിലാണ് പ്രക്ഷോഭം ശക്തം. ഇവിടെ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു.
തലസ്ഥാനമായ നെയ്റബിയില്‍ പ്രതിഷേധക്കാര്‍ റോഡുപരോധിച്ചു. ഇവിടെ വെടിവെപ്പില്‍ നിരവധി പേർക്ക് വെടിയേറ്റു. സംഭവത്തിന് ശേഷമാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. ഇതുവരെ രാജ്യത്തുണ്ടായ സംഘര്‍ഷങ്ങളില്‍ 24 പേർ കൊല്ലപ്പെട്ടതായി കമ്മീഷന്‍ സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിഷേധക്കാരെ പൊലീസ് നേരിട്ട രീതിയിലും വിമർശമുണ്ട്. ഈ പരാമര്‍ശവും വിവാദമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























