Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

സിയേറ ലിയോണില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്നൂറിലേറെ മരണം; നാട്ടുകാര്‍ ഉറങ്ങിക്കിടക്കവേയാണ് അപകടം, ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കും

15 AUGUST 2017 08:58 AM IST
മലയാളി വാര്‍ത്ത

ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്നൂറിലേറെ മരണം. മരങ്ങളും കെട്ടിടങ്ങളും വീണും റോഡുകള്‍ തകര്‍ന്നും രാജ്യത്ത് വലിയതോതില്‍ നാശനഷ്ടമുണ്ടായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. നാട്ടുകാര്‍ ഉറങ്ങിക്കിടക്കവെ അപകടമുണ്ടായതാണ് മരണസംഖ്യ കൂടാന്‍ കാരണം.

രാജ്യ തലസ്ഥാനമായ ഫ്രീടൗണിലെ റീജന്റ് ഭാഗത്തെ വലിയ കുന്ന് കനത്തമഴയില്‍ ഉരുള്‍പൊട്ടി കുത്തിയൊലിച്ചാണ് ദുരന്തമുണ്ടായത്. വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ മണ്ണിനടിയിലായി. ചെളിയില്‍ അകപ്പെട്ടുപോയവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. 200 പേരുടെ മൃതദേഹം കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. 312 പേര്‍ മരിച്ചിട്ടുണ്ടെന്നു റെഡ് ക്രോസ് പറഞ്ഞു. ദുരന്തത്തില്‍ 2000 പേര്‍ക്കെങ്കിലും വീട് നഷ്ടപ്പെട്ടെന്നാണു പ്രാഥമിക നിഗമനം. ഞായറാഴ്ച മുതല്‍ ഇവിടെ കനത്ത മഴയാണ്.

'നൂറുകണക്കിന് ആളുകളാണ് തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ അകപ്പെട്ടിരിക്കുന്നത്. വലിയൊരു ദുരന്തമാണിത്. ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. പ്രളയത്തില്‍ അകപ്പെട്ട നാട്ടുകാരെ രക്ഷിക്കാനും സുരക്ഷാപ്രദേശത്തേക്ക് മാറ്റാനും ശ്രമിക്കുകയാണ്.' സിയേറ ലിയോണ്‍ വൈസ് പ്രസിഡന്റ് വിക്ടര്‍ ഫോ പറഞ്ഞു. ദുരന്തപ്രദേശത്ത് സേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. മഴ മാറി വെള്ളം താഴ്ന്നാല്‍ മാത്രമേ മരിച്ചവരുടെ എണ്ണവും അപകട തീവ്രതയും കൃത്യമായി കണക്കാക്കാനാകൂ.



1.2 മില്യണ്‍ ജനം പാര്‍ക്കുന്ന തീരദേശ നഗരമാണ് ഫ്രീടൗണ്‍. മഴ രൂക്ഷമാകുന്നതോടെ കോളറ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇവിടെ പടരാറുണ്ട്. സമുദ്രനിരപ്പിനോടു സമമായി നിര്‍മിക്കുന്ന വീടുകളില്‍ സൗകര്യങ്ങള്‍ പരിമിതമാണ്. തകരപ്പാളികള്‍ മേഞ്ഞതാണ് മിക്ക വീടുകളും.

2015ല്‍ ഫ്രീടൗണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 10 പേര്‍ മരിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായി. 2014ല്‍ എബോള രോഗവും സിയേറ ലിയോണിനെ പിടിച്ചുലച്ചു. നാലായിരത്തിലധികം പേരാണ് എബോള ബാധിച്ചു മരിച്ചത്. രാജ്യത്തെ 60 ശതമാനത്തില്‍ അധികം ജനങ്ങളും ദാരിദ്യരേഖയ്ക്കു താഴെയാണെന്ന് യുഎന്‍ രേഖകള്‍ പറയുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (11 minutes ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (18 minutes ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (51 minutes ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (3 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (3 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (4 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (4 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (4 hours ago)

Malayali Vartha Recommends