രാജിവെച്ചത് ട്രംപിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ച്

വിര്‍ജീനിയന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ച് ബിസിനസ് കൗണ്‍സില്‍ തലവന്‍മാര്‍ രാജിവെച്ചു. രാജിയെ തുടര്‍ന്ന് രണ്ട് ബിസിനസ് കൌണ്‍സിലുകള്‍ പിരിച്ചുവിടുന്നതായി ട്രംപും അറിയിച്ചു.
വിര്‍ജീനിയയില്‍ തീവ്രദേശീയ വാദികളും മിതവാദികളും ഒരു പോലെ കുറ്റക്കാരാണെന്ന ട്രംപിന്റെ പ്രതികരണമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 3 എം, കാംബെല്‍ സൂപ്പ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, യുനൈറ്റഡ് ടെക്‌നോളജീസ് എന്നിവയുടെ തലവന്‍മാര്‍ ബിസിനസ് കൌണ്‍സിലില്‍ നിന്ന് രാജിവെച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇവര്‍ രാജി വെച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പകരം മാനുഫാക്ചറിങ് കൌണ്‍സിലും സ്ട്രാറ്റജി ആന്റ് പോളിസി ഫോറവും പിരിച്ചുവിടുകയാണെന്നും ട്രംപ് ട്വിറ്റ് ചെയ്തു.എന്നാല്‍ കൌണ്‍സില്‍ പിരിച്ചുവിടാനുള്ള തീരുമാനം സംയുക്തമായാണെടുത്തതെന്ന് ട്രംപിന്റെ പ്രഖ്യാപനത്തിന് മുന്‌പേ സ്ട്രാടജി ആന്റ് പോളിസി ഫോറം അറിയിച്ചു. വിര്‍ജീനിയന്‍ സംഘര്‍ഷത്തിലെ നിലപാടിനെ തുടര്‍ന്ന് ട്രംപില്‍ നിന്ന് അകലം പാലിക്കാന്‍ വ്യവസായികള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























