Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഭ്യന്തര കലാപം തുടരുന്ന ഇറാക്കില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത... 40 ഇന്ത്യന്‍ തൊഴിലാളികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി, ഇന്ത്യന്‍ പ്രതിനിധി ഇറാക്കിലേക്ക്‌

18 JUNE 2014 10:48 PM IST
മലയാളി വാര്‍ത്ത.

ഇറാക്കിലെ ആഭ്യന്തര കലാപത്തില്‍ ഇന്ത്യക്കാര്‍ പേടിച്ചത്‌ തന്നെ സംഭവിച്ചു. ഇറാക്കില്‍ കഴിയുന്ന 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി. ഇറാക്കിലെ രണ്ടാമത്തെ വലിയ പട്ടണമായ മൊസൂളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികളേയാണ്‌ ഐഎസ്‌ഐഎസ്‌ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്‌.
കുര്‍ദുകളുടെ കേന്ദ്രമായ മൊസൂള്‍ വിമതര്‍ കഴിഞ്ഞയാഴ്‌ച പിടിച്ചടക്കിയിരുന്നു. തട്ടിക്കൊണ്ട് പോയവരുമായി ബന്ധപ്പെടാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ റെഡ്‌ക്രോസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനോടകം സുന്നി വിമതസംഘം പിടിച്ചെടുത്ത തികൃത് നഗരത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ നൂറോളം ഇന്ത്യക്കാര്‍ ഉള്ളതായാണ് സൂചന.

ഇതിനിടെ ഇറാഖിലുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സൈന്യം സജ്ജരായിരിക്കണമെന്ന് വ്യോമസേനയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സി-17, സി-130 ജെ വിമാനങ്ങള്‍ തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം.

തലസ്ഥാനമായ ബാഗ്‌ദാദിന്‌ 60 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ തീവ്രവാദികള്‍ ഇപ്പോള്‍ . ഉടന്‍ തന്നെ ഇറാക്കിന്റെ പതനം ഉണ്ടാകുമെന്ന്‌ ഐക്യരാഷ്‌ട്ര സഭ പറയുന്നു. 75 അംഗ അമേരിക്കന്‍ സേനാംഗങ്ങള്‍ ഇറാഖിലെത്തിയിട്ടുണ്ട്. ഇറാഖില്‍ വ്യോമാക്രമണം നടത്താന്‍ തയ്യാറാണെന്ന് അമേരിക്ക ഇതിനോടകം അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബില്ലുകളും റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേട്: അയ്യപ്പ സംഗമ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍  (15 minutes ago)

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (2 hours ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (2 hours ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (2 hours ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (3 hours ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (3 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (3 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (4 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (4 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (4 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (4 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (4 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (4 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (4 hours ago)

Malayali Vartha Recommends