മലേഷ്യയില്‍ ബോട്ടു ദുരന്തം: 9 പേരെ കാണാതായി

മലേഷ്യയുടെ പടിഞ്ഞാറന്‍ തീരത്ത് തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 9 പേരെ കാണാതായി. നാലു സ്‌ത്രീകള്‍ ഉള്‍പ്പെടെ 18 പേരെ ചരക്കു കപ്പല്‍ രക്ഷിച്ചു. ഇതിനു മുമ്പ് കുടിയേറ്റക്കാരുമായി സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 11 പേര്‍ മരിച്ചിരുന്നു. 23 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ഇതിനിടെയാണ് രണ്ടാമത്തെ അപകടം. സെപാങ് പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാറിയാണ് അപകടം.
മലേഷ്യയില്‍ തോട്ടങ്ങളിലും മറ്റു അനധികൃതമായി ജോലി ചെയ്യുന്ന ധാരാളം ഇന്ത്യോനേഷ്യക്കാരുണ്ട്. മതിയായ രേഖകളില്ലാത്തതിനാല്‍ രാത്രിയുടെ മറവില്‍ ബോട്ടുകളിലാണ് ഇവര്‍ നാട്ടില്‍ പോയി വരുന്നത്. ഇത്തരം ബോട്ടുകളാണ് മുങ്ങിയത്.
https://www.facebook.com/Malayalivartha






















