മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അറസ്റ്റില്‍

മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ മാലി പോലീസ് അറസ്റ്റ് ചെയ്‌തു. കോടതി വാറന്റിനെ തുടര്‍ന്നാണ് മാലിയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. ബുധനാഴ്‌ച നഷീദിനെ കോടതിയില്‍ ഹാജരാക്കും. 2012 ജനുവരിയില്‍ പ്രസിഡന്റായിരിക്കെ ക്രമിനല്‍ ചീഫ് ജഡ്‌ജി അബ്‌ദുള്ള മുഹമ്മദിനെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടുവെന്നതാണ് നഷീദിനെതിരായ കുറ്റം. അദ്ദേഹത്തെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് മാലി പോലീസ് അറിയിച്ചു.അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 13 ന് നഷീദും ആറ് എം.പിമാരും മാലെയിലെ ഇന്ത്യന്‍ എംബസയില്‍ അഭയം തേടിയിരുന്നു. നയതന്ത്രകീഴ്‌വഴക്കങ്ങളനുസരിച്ച് ഒരു രാജ്യത്തിന്റെ എംബസി, ആ രാജ്യത്തിന്റെ അധികാര പരിധിയില്‍ പെട്ടതായാണ് കണക്കാക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ എംബസിയിലെത്തി പോലീസിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിരുന്നില്ല. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപെട്ട ആദ്യ മാലി പ്രസിഡന്റായ നഷീദിന് കഴിഞ്ഞ വര്‍ഷം ഉണ്ടായ പോലീസ് കലാപത്തിലൂടെയാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
https://www.facebook.com/Malayalivartha