ഇരുപത് യു.എന്‍ നിരീക്ഷകരെ സിറിയന്‍ വിമതര്‍ തടവിലാക്കി

ദമാസ്‌കസ്: സിറിയയില്‍ വിമതര്‍ 20 യു.എന്‍ നിരീക്ഷകരെ ബന്ദികളാക്കി. ഇസ്രായേല്‍ അതിര്‍ത്തിയായ ഗോലാന്‍ കുന്നുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെയാണ് ബന്ദികളാക്കിയത്. മുപ്പതോളം വരുന്ന സംഘമാണ് നിരീക്ഷകരെ ബന്ദികളാക്കിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്‍പില്‍ വിമതര്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബിലൂടെയാണ് പുറത്തുവന്നത്. ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ് 20 നിരീക്ഷകരും. രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിച്ചാലെ ബന്ദികളെ മോചിപ്പിക്കൂ എന്നാണ് വിമതരുടെ നിലപാട്. 1967ല്‍ സിറിയന്‍ പ്രദേശമായിരുന്ന ഗോലാന്‍ കുന്നുകള്‍ ഇസ്രായേല്‍ പിടിച്ചെടുത്തിരുന്നു.. തുടര്‍ന്ന് 1974ല്‍ ഇവിടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുകയും പ്രദേശം യു.എന്‍ നിരീക്ഷണത്തിനു കീഴിലാകുകയും ചെയ്‌തു.
https://www.facebook.com/Malayalivartha