റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക് സാമ്പത്തിക ശാസ്ത്ര നൊബേല്‍

അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം.
ബിഹേവിയറല്‍ ഇക്കണോമിക്‌സില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. യൂണിവേഴ്‌സിറ്റി ഓഫ് ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ് 72-കാരനായ തെയ്‌ലര്‍.
മെന്റല്‍ അക്കൗണ്ടിംഗ് എന്ന തീയറി വികസിപ്പിച്ചെടുത്ത തെയ്‌ലര്‍, മനുഷ്യര്‍ എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ലളിതമായി വിശദീകരിക്കുന്നു.
വ്യക്തികളുടെ തീരുമാനങ്ങളെ കുറിച്ചുള്ള സാമ്പത്തികവും മനശാസ്ത്രപരവുമായ വിശകലനവും അദ്ദേഹം നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























